ഉയർന്ന രക്ത സമ്മർദ്ദത്തിന് (High BP)ഒരു പൊടിക്കൈ

പ്രഷര്‍ ഉള്ളവര്‍ ഒന്ന് ശ്രദ്ധിക്കണേ …… നിത്യന ചെയ്യാവുന്ന ഒരു പൊടി കൈ ……….

മലയാളിയുടെ ജീവിതത്തില്‍ ഒഴിവാക്കാനാത്തതാണ് കാന്താരി മുളക്. മലയാളികളുടെ ഇഷ്ട ഭക്ഷണമായ കപ്പയുടെ പ്രയപ്പെട്ട കൂട്ടുകാരിയാണ് കാന്താരി. വെന്ത് മലര്‍ന്ന കപ്പയ്‌ക്കൊപ്പം കാന്താരിച്ചമ്മന്തി …… ആഹ……………..
കാന്താരിമുളക് ഒന്നാംതരം ഔഷധമാണ് പ്രഷറിന്. കാന്താരിമുളകു ചമ്മന്തി അല്ലെങ്കില്‍ കാന്താരിയും ഉള്ളിയും പുളിയുമൊക്കെ ചേര്‍ത്ത് ഉടച്ചുണ്ടാക്കുന്ന തൊടുകറി മുതലായവ കഞ്ഞിയ്ക്കും ചോറിനും പുഴുങ്ങിയ കപ്പയ്ക്കും ചക്കയ്ക്കുമൊക്കെ തൊട്ടുകൂട്ടാന്‍ ഉപയോഗിയ്ക്കുന്നവരെ ശ്രദ്ധിച്ചാല്‍ 98% പേരും പ്രഷറില്‍നിന്നു മുക്തരാണെന്നു കാണാം. ബാക്കി രണ്ടു ശതമാനം സാധാരണ കാരണങ്ങളില്‍നിന്നു വ്യത്യസ്ഥമായി പ്രഷര്‍ വ്യതിയാനം അനുഭവിയ്ക്കുന്നവരായിരിയ്ക്കും, ഉദാഹരണത്തിനു ഗര്‍ഭിണികള്‍. അവര്‍ക്കാകട്ടെ കാന്താരിമുളകു പ്രശ്നകാരിയുമാവാം.കാ‍ന്താരി മുളക് കൂടുതല്‍ കഴിച്ചാല്‍ ആമാശയത്തില്‍ അള്‍സര്‍ ഉള്ളവര്‍ക്ക് അത് വഷളാകും എന്ന് മാത്രമല്ല, ഇല്ലാത്തവര്‍ക്ക് അത് പിടികൂടാനും സാധ്യതയുണ്ട്
വൈദ്യശാസ്‌ത്രത്തിൽ പല രോഗങ്ങള്‍ക്കും കാന്താരി മരുന്നായി ഉപയോഗിക്കാറുണ്ട് …… വീട്ടില്‍ കാന്താരി അച്ചാര്‍ ഇടാറുണ്ട് ….. കാന്താരി കിട്ടുമെങ്ങില്‍ ഒന്ന് പരീക്ഷിക്കാം…. ഉപ്പിലിട്ടു വെച്ചതില്‍ നിന്നെടുത്ത കാന്താരി ..
കാന്താരി — ഞെട്ടു കളഞ്ഞു നെടുകെ കീറിയത്

കടുക്‌ – ഉലുവ — ഇത്തിരി നേരം വെയിലത്ത്‌ വെച്ച് ചൂടാക്കി ചതച്ചത് ..

മുളകുപൊടി – രണ്ടു വലിയ സ്പൂണ്‍ .
കായം — ഒരു കുഞ്ഞി കഷ്ണം
കറിവേപ്പില – രണ്ടു തണ്ട്

ഇഞ്ചി ,വെളുത്തുള്ളി — രണ്ടു സ്പൂണ്‍ .
ഉപ്പ് (കല്ലുപ്പ് ) –പാകത്തിന് .

വിനാഗിരി – രണ്ടു സ്പൂണ്‍ .

കൂട്ട് തയ്യാര്‍…..

മുളക് പൊടി , കടുക്,ഉലുവ ചതച്ചത് ,കായപ്പൊടി ഇത്തിരി വെള്ളം ചേര്‍ത്ത് തിക്ക് ആയിട്ട് മാറ്റി വെക്കുക

ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക .
പിന്നെ കറിവേപ്പില കൂടെ ഇടുക .

കായം ഒന്ന് വരുത് കോരുക — തണുത്തിട്ട് പൊടിച്ചാ മതി 🙂

ഇഞ്ചി ,വെളുത്തുള്ളി മൂപ്പിക്കുക …വെളുത്തുള്ളി ബ്രൌണ്‍ നിറമാകുമ്പോള്‍ ഉലുവ പൊടിയും കായപൊടിയും ഇട്ട മിശ്രിതം ഉപ്പു ചേര്‍ത്തിളക്കുക.
പച്ചമണം മാറുമ്പോ അതിലേക്കു കാന്താരി ചേര്‍ത്ത് അല്‍പനേരം ഇളക്കുക .

തണുത്തിട്ട് വിനാഗിരി ഒഴിച്ച് ഭരണീല്‍ ആക്കി വെക്കാം .. 🙂 നാലഞ്ചു ദിവസം കഴിഞ്ഞ്ട്ടു ഉപയോഗിച്ചാ ഒറിജിനല്‍ ടേസ്റ്റ് കിട്ടും

കാന്താരി വാതരോഗങ്ങൾക്ക് ശമനമുണ്ടാക്കുവാനും അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന തുടങ്ങിയവ ഭേദപ്പെടുത്തുവാനും ഉപയോഗിച്ചു പോരുന്നു ……..

Albin Kochuparamban

https://www.facebook.com/albin.alex.31

Share on facebook
Share on whatsapp
Share on twitter
Share on telegram

Leave a Comment