അമൃതവള്ളി(TINOSPORA CRISPA), പ്രകൃതിയുടെ അമൃത്.

പ്രകൃതിയില്‍ നിന്നു തന്നെ ലഭ്യമാകുന്ന ഔഷധ സസ്യങ്ങള്‍ ധാരാളമുണ്ട്. പരമ്പരാഗതമായി നാം ഉപയോഗിച്ചു വരുന്ന പലതും. ഇത്തരം മരുന്നുകള്‍ നാട്ടു വൈദ്യത്തിലും ആയുര്‍വേദത്തിലുമെല്ലാം ഉപയോഗിച്ചു വരുന്നുമുണ്ട്.

പ്രകൃതിയിലെ ഔഷധ സസ്യങ്ങളില്‍ ഒന്നാണ് അമൃതവള്ളി ( tinospora crispa ). പേരു സൂചിപ്പിയ്ക്കുന്നതു പോലെ അമൃതിന്റെ

ഗുണങ്ങളോടു കൂടിയ വള്ളിച്ചെടിയാണിത്. മരണമില്ലാത്തവന്‍ എന്ന് അര്‍ത്ഥം നല്‍കുന്ന ഈ ചെടിയുടെ ആരോഗ്യപരമായ ഗുണങ്ങള്‍ തന്നെയാണ് ഇതിന് ഈ പേരു നല്‍കുന്നത്. ഇൗ തണ്ടുകള്‍ വെറുതെ മരത്തിനു മുകളില്‍ ഇട്ടാല്‍ പോലും വേരു വളര്‍ന്ന് ഇത് വളര്‍ന്നിറങ്ങും. അതായത് നശിക്കാതെ, മരിയ്ക്കാതെ വളരുന്ന സസ്യം എന്നു വേണം, പറയാന്‍.

വെറ്റിലയുമായി രൂപത്തില്‍ സാമ്യമുള്ള ചെടിയാണ് ഇത്. വള്ളികളില്‍ ഇലകളായി പടരുന്ന ഇതിന് കയ്പാണ് രസം. ശരീരത്തില്‍ ചൂടു കുറയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്. ശരീരം ചൂടാകുമ്പോള്‍ വയറിന് അസ്വസ്ഥതയുള്‍പ്പെടെ പല രോഗങ്ങളുമുണ്ടാകും. ഇതിന്റെ വള്ളിയാണ് പ്രധാനമായും മരുന്നുകള്‍ക്കായി കൂടുതല്‍ ഉപയോഗിയ്ക്കുന്നത്. ആയുര്‍വേദ മരുന്നായ അമൃതാരിഷ്ടത്തില്‍ ഉപയോഗിയ്ക്കുന്ന ഒരു ചേരുവ അമൃതവള്ളിയാണ്.

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് അമൃതവള്ളി. പല അസുഖങ്ങള്‍ക്കുമുളള മരുന്നാണ്. ഇവയിലെ തണ്ടിലുള്ള തൊലി നീക്കി ചതച്ച് നീരു ശേഖരിയ്ക്കാം. ഏതെല്ലാം രോഗങ്ങള്‍ക്ക് എങ്ങനെയെല്ലാമാണ് അമൃതവള്ളി മരുന്നാക്കാനാകുക എന്നറിയൂ,

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ് അമൃതവള്ളി. ഇതിന്റെ നീരില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നു. ഇതില്‍ നെല്ലിക്കയോ ശര്‍ക്കരയോ ചേര്‍ത്തു കഴിയ്ക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.

പ്രമേഹം

പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണ് അമൃതവള്ളി. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹത്തിന്. ഇതു രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നു. ഇതിന്റെ നീരു കുടിയ്ക്കുന്നതു ഗുണം നല്‍കും. അമൃതവള്ളി ചതച്ചിട്ട് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ ഈ വെള്ളത്തില്‍ ലേശം മഞ്ഞള്‍പ്പൊടി ചേര്‍ത്തു കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. അമൃതിന്റെ നീര്, നെല്ലിക്കാ നീര്, മഞ്ഞള്‍പ്പൊടി എന്നിവ തുല്യ അളവില്‍ എടുത്ത് 10 മില്ലി വീതം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ് അമൃതവള്ളി. അലര്‍ജി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ടോണ്‍സിലൈറ്റിസ്, ചുമ, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ആസ്തമ പ്രശ്‌നങ്ങളുളളവര്‍ക്കും ഗുണം നല്‍കും. ഇതിന്റെ തണ്ടും വേരുമെല്ലാം ഗുണകരമാണ്.

വാത സംബന്ധമായ രോഗങ്ങള്‍

വാത സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് അമൃതവള്ളി. ഇതിന്റെ തണ്ടു പാലില്‍ ചേര്‍ത്തു തിളപ്പിച്ച് ഈ പാല്‍ കുടിയ്ക്കാം. ഇതില്‍ നറുനീണ്ടിക്കഴിങ്ങ്, ശതകുപ്പ, തഴുതാമ വേര് എന്നിവ ചേര്‍ത്തുണ്ടാകുന്ന മരുന്ന് വാത സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

സ്ത്രീകളിലെ വെള്ളപോക്ക്

മൂത്രവിസര്‍ജനത്തിനും സ്ത്രീകളിലെ വെള്ളപോക്കിനും അമൃതവള്ളി നല്ലൊരു മരുന്നാണ്. ഇതില്‍ കുരുമുളകു പൊടി ചേര്‍ത്ത് ഉപയോഗിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കും മൂത്രപ്പഴുപ്പിനുമെല്ലാം ഇതേറെ ഗുണം നല്‍കും.

ചര്‍മ രോഗങ്ങള്‍

ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നാണ് അമൃതവള്ളി ( tinospora crispa ). ഇതിന്റെ ഇലയും മയിലാഞ്ചിയും പച്ചമഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നത് കാല്‍ വിണ്ടു പൊട്ടുന്നതിനുള്ള നല്ലൊരു മരുന്നാണ്, ഇതിന്റെ നീരും തേനും ചേര്‍ത്തു പുരട്ടിയാല്‍ മുറിവുകളും വ്രണങ്ങളും ഉണങ്ങാന്‍ സഹായിക്കും.മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവ മാറാന്‍ ഫലസിദ്ധിയുള്ള മരുന്നാണ് ചിറ്റമൃത്.

തലച്ചോറിന്

തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണിത്. ഡിപ്രഷനും ആങ്‌സൈറ്റി അഥവാ ഉത്കണ്ഠയ്ക്കുമെല്ലാമുള്ള നല്ലൊരു മരുന്നാണിത്. ഓര്‍മ ശക്തി വര്‍ദ്ധിപ്പിയ്ക്കാനും ചിറ്റമൃത് സഹായിക്കും.

പനി

പനികള്‍ക്കുളള നല്ലൊരു മരുന്നാണ് അമൃതവള്ളി ( tinospora crispa )യുടെ നീര്. ഇത് പന്നിപ്പനി, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ ഗുരുതരമായ പനികള്‍ക്കുള്ള മരുന്നു കൂടിയാണ്. സാധാരണ പനിയ്ക്കും ഇതിന്റെ നീര് ഉപയോഗിയ്ക്കാം.

രക്തശുദ്ധി

രക്തശുദ്ധി നല്‍കുന്ന ഒന്നാണ് അമൃതവള്ളി ( tinospora crispa ). ഇത് ശരീരത്തിലെയും രക്തത്തിലെയും ടോക്‌സിനുകള്‍ നീക്കും. ഇതു വഴി പല ചര്‍മ രോഗങ്ങളും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുമെല്ലാം തടയാന്‍ സഹായിക്കും.

അമൃതാണ്

ഒരടി നീളത്തില്‍ ഇതിന്‍റെ ശാഖയെടുത്ത് അഞ്ചോ ആറോ തുളസിയിലയും ചേര്‍ത്ത് 15-20 മിനുട്ടോ അതില്‍ കൂടുതലോ വെള്ളത്തിലിട്ട് തിളപ്പിക്കുന്നത് അതിലെ ഘടകങ്ങള്‍ വെള്ളത്തിലേക്കിറങ്ങാന്‍ സഹായിക്കും. അതിലേക്ക് കുരുമുളക്, ഇന്തുപ്പ്(മതപരമായ വ്രതങ്ങളില്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത്), കല്ലുപ്പ്, കല്‍ക്കണ്ടം

പോലുള്ളത്- മധുരം നല്കാന്‍) എന്നിവ രുചിക്കായി ചേര്‍ക്കാം. അല്പം ചൂടാറിയ ശേഷം ഈ മിശ്രിതം കുടിക്കാം. നിങ്ങളുടെ പ്രതിരോധ ശേഷി കൂട്ടി രോഗങ്ങള്‍ തടയും.

അമൃതവള്ളി ( tinospora crispa ) ഷുഗർ വള്ളി ലഭിക്കുവാനായി താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ ബന്ധപ്പെടുക.

Yousuf V K

Veluthedathkattil House ,Puthenchira P.O ,PIN 680682 ,Thrissur. Phone:+9496571921

Leave a Comment